ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മിസൈൽ സംവിധാനമായ സമറിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി വ്യോമസേന. Surface to Air Missile for Assured Retaliation അഥവാ SAMAR വ്യോമസേനയുടെ മെയിന്റനൻസ് കമാൻഡിന് കീഴിലുള്ള യൂണിറ്റാണ് വികസിപ്പിച്ചത്. അസ്ത്രശക്തി-2023നോടനുബന്ധിച്ച് സൂര്യലങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിലാണ് സമർ പരീക്ഷണം വിജയകരമായി പൂർത്തിയായത്. റഷ്യയുടെ Vympel R-73 ഉം ആർ-27 എയർ-ടു-എയർ മിസൈലും ഉപയോഗിച്ചാണ് സമർ വികസിപ്പിച്ചത്. ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനമാണ് സമർ. എയ്‌റോ ഇന്ത്യ 2023ലും സമർ പ്രദർശിപ്പിച്ചിരുന്നു.















