കൊല്ലം: മുഖ്യമന്ത്രിയുടെ നവകേരള സദസിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വേദിമാറ്റി. ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന പരിപാടിയുടെ വേദിയാണ് എതിർപ്പ് ശക്തമായതിനെ തുടർന്ന് മാറ്റിയത്. തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്താണ് പുതിയ വേദി. ക്ഷേത്ര മൈതാനത്ത് വേദി നിശ്ചയിച്ചതിനെതിരെ ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരക്കെയാണ് തീരുമാനം.
അതേസമയം, കടയ്‌ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള സദസിന്റെ വേദി ഇന്നലെ മാറ്റിയിരുന്നു. ഡിസംബർ 18 ന് കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്‌മക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അനുമതി ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കടയ്‌ക്കൽ ക്ഷേത്ര മൈതാനത്തെ വേദി മാറ്റിയത്.