മുംബൈ ഇന്ത്യൻസിലെ ഉറ്റ ചങ്ങാതിമാരാണ് ഇന്ത്യൻ താരം തിലക് വർമ്മയും ദക്ഷിണാഫ്രിക്കൻ സ്റ്റാർ ഡിവാൾഡ് ബ്രേവിസും. 2022 മുതൽ ഒരുമിച്ച് കളിക്കുന്ന ഇവരുടെ സൗഹൃദം സോഷ്യൽ മീഡിയയിലും വൈറലാണ്. ഇരുവരും ദേശീയ ടീമിനായ അരങ്ങേറിയപ്പോൾ പരസ്പരം ആശംസകൾ അറിയിച്ച് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇപ്പോൾ ഏകദിന പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ തിലക് വർമ്മയെ വീട്ടിൽ സ്വീകരിച്ചാണ് ബ്രേവിസ് സൗഹൃദം ഒന്നുകൂടി ഊട്ടിഉറപ്പിക്കുകയായിരുന്നു. താരത്തിന്റെ വീട്ടിലെ നെറ്റ്സിൽ പന്തെറിയുന്നതും ടേബിൾ ടെന്നീസ് കളിക്കുന്നതും തുടങ്ങിയവ ഉൾപ്പെടുത്തിയ വീഡിയോ തിലക് എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ഹൃദയം നിറയ്‌ക്കുന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബ്രേവിസിന്റെ സഹോദരനെയും മാതാപിതാക്കളെയും വീഡിയോയിൽ കാണം. പോകും മുൻപ് തന്റൈ കൈയൊപ്പും ബ്രേവിസിന്റെ വീട്ടിൽ പതിപ്പിച്ചാണ് തിലക് മടങ്ങിയത്. ടി20 സിരീസ് ഡ‍്രോ ആയിരുന്നു. ഏകദിനത്തിലെ ആദ്യ മത്സരത്തിൽ കൂറ്റം വിജയം നേടി 1-0ന് മുന്നിലാണ് ടീം ഇന്ത്യ.
Distance doesn’t change much, not even your table tennis skills 😂💙 Was so good meeting you and your family my brother, and can’t wait to see you soon 🤗 Thank you for hosting me ❤️ @BrevisDewald pic.twitter.com/0cGKJNm7aa
— Tilak Varma (@TilakV9) December 18, 2023
“>