എങ്കെ പാത്താലും പണം…! കമ്മിൻസ് 20.50 കോടിക്ക് ഹൈദരാബാദിൽ; ലേലത്തിൽ നായികയായി കാവ്യമാരൻ

Published by
ജനം വെബ്‌ഡെസ്ക്

ഐപിഎൽ 17-ാം സീസണിന്റെ മിനി താര ലേലത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമധികം പണം നേടിയ താരമായി ഓസ്ട്രേലിയയുടെ ലോകകപ്പ് നായകൻ പാറ്റ് കമ്മിൻസ്. റെക്കോർഡുകളെല്ലാം കമ്മിൻസിന് മുന്നിൽ വീണുടഞ്ഞപ്പോൾ 20.50 കോടിക്കാണ് താരത്തെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ട്രാവിസ് ഹെഡിനെയും 6.8 കോടി രൂപയ്‌ക്ക് സൺറൈസേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനലിലെ മിന്നും താരത്തെ ചെന്നൈയുടെ വെല്ലുവിളി മറികടന്ന് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കി.വാനിന്ദു ഹസരം​ഗയും 1.50 കോടിക്ക് സ്വന്തമാക്കി.

പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയ റെക്കോർഡാണ് കമ്മിൻസിന്റെ വിൽപ്പനയിൽ നിലംപൊത്തിയത്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിൻസിനായി ചെന്നൈയും ആർ.സി.ബിയും രം​ഗത്തെയിരുന്നു. ലോകകപ്പിൽ ഓസ്ട്രേലിയയെ ജോതാക്കളാക്കിയതും താരത്തിന്റെ ബാറ്റിം​ഗ് കഴിവുമാണ് കമ്മിൻസിനെ പൊന്നും വിലയുള്ള താരമാക്കിയത്.

Share
Leave a Comment