ഉന്നംവച്ചവരെ ഏതുവിധേയും ടീമിലെടുക്കുക എന്ന നീക്കം നടപ്പാക്കി ഐ.പി.എല്ലിലെ സ്റ്റാർ ടീം ചെന്നൈ സൂപ്പർ കിംഗ്സ്. കിവീസ് കരുത്തരെയാണ് ചെന്നൈ ടീമിലെത്തിച്ചത്. അടിസ്ഥാന വില ഒരു കോടിയായിരുന്ന ഡാരൽ മിച്ചലിനെ വലിയ വെല്ലുവിളികൾക്കൊടുവിൽ 14 കോടി മുടക്കിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തം തട്ടകത്തിലെത്തിച്ചത്.
ആദ്യം ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലായിരുന്നു മിച്ചലിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചതെങ്കിലും ഇതിനൊരു ക്ലൈമാക്സ് നൽകിയത് ചെന്നൈയായിരുന്നു. അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് റഡാറിലുണ്ടായിരുന്ന മിച്ചലിനെ ചെന്നെ സ്വന്തമാക്കിയത്. ലോകകപ്പിൽ തകർത്തടിച്ച ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയെ 1.80 കോടിക്കാണ് അവർ തട്ടകത്തിലെത്തിച്ചത്.
മുൻതാരമായിരുന്ന ഷർദൂൽ ഠാക്കൂറിനെ ചെന്നൈ തിരികെയെത്തിച്ചതായിരുന്നു പ്രധാന നീക്കം. 4 കോടിക്കാണ് ഇന്ത്യൻ താരത്തെ സ്വന്തമാക്കി.