കാസർകോട്: കൡക്കുന്നതിനിടെ കൊതുക് നാശിനി എടുത്തുകുടിച്ച പെൺകുഞ്ഞ് മരിച്ചു. കല്ലുരാവി, ബാവ നഗർ സ്വദേശികളായ അൻഷിഫ-റംഷീദ് ദമ്പതികളുടെ ഒന്നരവയസ് പ്രായമായ മകൾ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ കൊതുക് നാശിനി എടുത്ത് കുടിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.















