ദുബായ്: ഐപിൽ മിനി താരലേലത്തിൽ നിലവിൽ ഏറ്റവും അധികം പണം വാരിയ ഇന്ത്യൻ താരമായി ഹർഷൽ പട്ടേൽ. 11.75 കോടിക്ക് പഞ്ചാബ് കിംഗ്സാണ് മുൻ ആർസിബി താരത്തെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സിനെയു പഞ്ചാബ് ടീമിലെത്തിച്ചിരുന്നു. 4.20 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്.
10.75 കോടി രൂപക്ക് മുമ്പ് ആര്‍സിബിയിലെത്തിയ ഹര്‍ഷലിനെയാണ് അവർ അതിനും മുകളിൽ തുക മുടക്കി ടീമിന്റെ ഭാഗമാക്കിയത്. കഴിഞ്ഞ സീസണില്‍ അമ്പേ പരാജയമായതോടെയാണ് ഹര്‍ഷലിനെ ആര്‍സിബി ഒഴിവാക്കിയത്. ദേശീയ ടീമിലും അരങ്ങേറിയ താരം ടിട്വന്റിയിൽ നിറം മങ്ങിയിരുന്നു. ഇതോടെ ദേശീയ ടീമിൽ നിന്നും പുറത്തായിരുന്നു.
അതേസമയം ഇതുവരെ പൂർത്തിയായ ലേലത്തിൽ ഒരു താരത്തെ മാത്രമാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. വിൻഡീസിന്റെ കൂറ്റൻ അടിക്കാരൻ റോവ്മാൻ പവലിനെയാണ് രാജസ്ഥാൻ 7.40 കോടി മുടക്കി തട്ടകത്തിലെത്തിച്ചത്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി കൊൽക്കത്തയും രംഗത്തുണ്ടായിരുന്നു.















