ഹൈദരാബാദ്: തെലുങ്ക് ബിഗ് ബോസിൽ പല്ലവി പ്രശാന്തിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിരുവിട്ട ആഘോഷവുമായി ആരാധകർ. സംസ്ഥാനത്തെ ഏഴ് സർക്കാർ ബസുകൾ ആരാധകർ തകർത്തു. ബിഗ് ബോസ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയയത്.
സാധാരണക്കാരുടെ പ്രതിനിധിയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ബിഗ് ബോസ് താരമാണ് പല്ലവി പ്രശാന്ത്. ഫൈനലിൽ പ്രശാന്തിനെ വിജയിയായി പ്രഖ്യാപിക്കുമെന്ന വാർത്ത പരന്നതോടെ ആരാധകർ ഇരച്ചെത്തിയിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിയന്ത്രണം വിട്ട ആരാധകർ ബസുകൾ തല്ലിത്തകർത്തു.
ആക്രമിക്കപ്പെട്ട വാഹനങ്ങളുടെ ചിത്രം തെലങ്കാന ട്രാൻസ്‌പോർട്ട് എംഡി എക്‌സിലൂടെ പങ്കുവച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.















