തൃശൂർ: പന്തൽ തകർന്ന് വീണ് നാല് പേർക്ക് പരിക്ക്. കുന്നംകുളത്താണ് സംഭവം. കഴിഞ്ഞ നാലാം തീയതി നടന്ന നവകേരള സദസിനായി കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്. അപകടത്തിൽ നാല് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പന്തൽ മറ്റൊരു പരിപാടിക്കായി രൂപമാറ്റം വരുത്തുന്നതിനിടെയാണ് തകർന്ന് വീണത്.















