ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വ്രതമാണ് ഏകാദശി. സമസ്ത പാപങ്ങളിൽ നിന്നുമുള്ള മോചനമാണ് ഏകാദശി വ്രതത്തിന്റെ ഫലസിദ്ധി. വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഏകാദശി വരാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഒരു വർഷം ഏതാണ്ട് 24 മുതൽ 26 വരെ ഏകാദശികൾ ഉണ്ടാകും. ഇവ ഓരോന്നും നോക്കുന്നതിന് പ്രത്യേകം പ്രത്യേകം വിധികളും ഫലങ്ങളും ഉണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആചരിക്കുന്നത് ഗുരുവായൂർ ഏകാദശിയാണ്. പിന്നെ സ്വർഗ്ഗവാതിൽ ഏകാദശി, തൃപ്രയാർ ഏകാദശി, തിരുന്നാവായ ഏകാദശി, എന്നിവയും കേരളത്തിൽ ആചരിക്കാറുണ്ട്..

ഗുരുവായൂർ ഏകാദശി ആചരിക്കുന്നവർ നിശ്ചയമായും ആചരിക്കേണ്ട മറ്റൊരു ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. ദക്ഷിണേന്ത്യയിലെ ഏതാണ്ട് എല്ലാ വൈഷ്ണവക്ഷേത്രങ്ങളിലും ഇത് അത്യധികം ഗംഭീരമായി ആചരിക്കുന്നു. ശ്രീരംഗം, ശ്രീവൈകുണ്ഡം, തിരുമല, തുടങ്ങിയ ക്ഷേത്രങ്ങളിൽ സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷം തന്നെയുണ്ട്.

മലയാള മാസക്രമത്തിൽ ധനു മാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന ഏകാദശിയാണ് കേരളീയർ സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്.ഉത്തേരന്ത്യയിൽ ഇത് മാർഗ്ഗശീർഷ മാസത്തിലാണ്. ഭഗവാൻ വിഷ്ണുവിന്റെ ലോകമായ വൈകുണ്ഡത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി. ഭഗവാൻ ശ്രീകൃഷ്ണൻ മഹാഭാരതയുദ്ധ സമയത്ത് അർജുനന് ഗീതോപദേശം നൽകിയത് സ്വർഗ്ഗവാതിൽ ഏകാദശി ദിവസമാണ്. അതുകൊണ്ട് ഏകാദശി വരുന്ന ദിവസത്തെ “ഗീതാ ജയന്തി” ആയും ആചരിക്കുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച് ഇത് മാർഗ്ഗശീർഷ അഥവാ ആഗ്രഹായന മാസത്തിലാണ്.
സർഗവാതിൽ ഏകാദശി ദിവസത്തിലെയും ആചരണരീതികൾ മറ്റെല്ലാ ഏകാദശിയുടെയും പോലെ തന്നെയാണ്. പൊതുവായ വ്രതവിധികളിൽ വ്യത്യാസമില്ല.
ഏകാദശി വ്രതം എങ്ങനെ നോക്കണം ?? പൊതുവായ ജപവിധികളും ജപ രീതികളും അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഏകാദശി: വ്രതത്തിന്റെ പ്രാധാന്യം; കണക്കാക്കുന്നതെങ്ങിനെ; എങ്ങിനെ ആചരിക്കണം; അറിയേണ്ടതെല്ലാം……
Read more at: https://janamtv.com/80794552/
എന്നാൽ സ്വർഗ്ഗ വാതിൽ ഏകാദശി ദിവസത്തിലെ ഒരു പ്രത്യേകത അന്നത്തെ വിഷ്ണുക്ഷേത്ര ദർശനമാണ്. സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽ കൂടി പ്രവേശിച്ച് ആരാധനയ്‌ക്കും ദർശനത്തിനും ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്ത് കടന്നാൽ അത് സ്വർഗ്ഗ വാതിൽ കിടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. ഇങ്ങനെ രണ്ടാമത് പുറത്തു കിടക്കുന്ന വാതിൽ മിക്കപ്പോഴും പുറകിലത്തെ വാതിൽ ആയിരിക്കും. അതുകൊണ്ടാണ് ഈ ദിവസത്തിന് മോക്ഷദ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി എന്നും കൂടി വിളിക്കുന്നത്.
ഇപ്പോഴത്തെ മനുഷ്യജന്മത്തിനുശേഷം സ്വർഗ്ഗലോകത്തിലേക്ക് പ്രവേശിക്കുവാൻ ഈ വ്രതം മൂലം സാധ്യമാകും. ഇത് കൂടാതെ ഇത് പിതൃ പ്രീതികരം ആണ്. പിതൃ കർമ്മങ്ങളിൽ എന്തെങ്കിലും ലോപങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് മൂലം ഉണ്ടായ ദോഷങ്ങൾ അനുഭവിക്കുന്നവർ ഈ വ്രതം അനുഷ്ഠിച്ചാൽ അവയൊക്കെ പരിഹരിക്കപ്പെടും.

തെക്കൻ കേരളത്തിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലാണ് സ്വർഗ്ഗവാതിൽ ഏകാദശി പ്രധാനമായിട്ടുള്ളത്. തൃശൂർ ജില്ലയിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരി, തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത് വലിയ ആഘോഷമാണ്..
ഭഗവാൻ കൃഷ്ണൻ സതീർത്ഥൻ ആയിരുന്ന കുചേലന്റെ അവിൽപൊതി പങ്കുവെച്ച് കുചേലനെ കുബേരൻ ആക്കിയ ദിവസമാണ് സ്വർഗ്ഗ വാതിൽ ഏകാദശി എന്നാണ് ഉത്തരേന്ത്യയിലെ വിശ്വാസം.. കേരളത്തിൽ ഗുരുവായൂരിൽ കുചേല അവിൽ ദിനം ആചരിക്കുന്നത് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ്.
ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി തിഥിയുടെ സമയം
ഡിസംബർ 22-വെള്ളിയാഴ്ച 8.19 am to ഡിസംബർ 23 ശനിയാഴ്ച 7.14 am

ഏതൊരു ഏകാദശി ആഘോഷത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമയം എന്ന് പറയുന്നത് ഹരിവാസരമാണ്. ഏകാദശിയോടൊപ്പം ദ്വാദശി തീർന്നു വരുന്ന 30 നാഴിക. അതായത് ഏകാദശിവതിയുടെ അവസാനത്തെ 15 നാഴികയും ഗാർഡജിയുടെ ആദ്യത്തെ 15 നാഴികയും ചേരുന്ന സമയമാണ് (12 മണിക്കൂർ) ഹരിവാസരം. ഈ സമയം ജപധ്യാനാദി കൾക്കും ക്ഷേത്രദർശനത്തിനും വളരെ നല്ലതാണ്.
2023 ലെ സ്വർഗ്ഗവാതിൽ ഏകാദശിയിലെ ഹരിവാസരസമയം.
ഡിസംബർ 23 ശനിയാഴ്ച 4.14 am മുതൽ 10 .14 am വരെയാണ്.
ഏകാദശി ദിവസം മാത്രമായി വ്രതം എടുക്കുന്നവർ ഡിസംബർ 23 ശനിയാഴ്ചയാണ് വ്രതം എടുക്കേണ്ടത്. ഉദയത്തിൽ ഏകാദശി വരുന്നതും ഹരിവാസരം വരുന്നതും ഡിസംബർ 23 ശനിയാഴ്ചയാണ്.















