ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശക്തി വർദ്ധിപ്പിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഐസിജിയുടെ കരുത്ത് കൂട്ടാനായി ആറ് ഹൈടെക് പട്രോൾ കപ്പലുകളാണ് ഇന്ത്യ വാങ്ങുക. മസഗോൺ ഡോക്ക്‌യാർഡ് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1614.89 കോടി രൂപ ചെലവിലാകും അത്യാധുനിക കപ്പൽ വാങ്ങുക. നിലവിലുള്ള നാല് ഓഫ്ഷോർ പട്രോളിംഗ് വെസലുകൾക്ക് പകരമാകും ഹൈടെക് പട്രോൾ വെസലുകൾ. ഇന്ത്യൻ തീരങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും തിരച്ചിലും രക്ഷാപ്രവർത്തനത്തിനും സഹായിക്കാനും ഈ കപ്പലുകൾ സഹായിക്കും. സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നത്.
എഐ സാങ്കേതിക വിദ്യയും കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്. മൾട്ടി പർപ്പസ് ഡ്രോണുകളും വയർലെസ് നിയന്ത്രിത റിമോട്ട് വാട്ടർ റെസ്ക്യൂ ക്രാഫ്റ്റ് ലൈഫ്ബോയിയും കപ്പലുകളിൽ സജ്ജമാക്കിയിട്ടുണ്ട്.















