പണി മുടക്കി എക്സ്. ഉപയോക്താക്കൾക്ക് എക്സ് ആക്സസ് ചെയ്യാൻ കഴിയുമെങ്കിലും ട്വീറ്റുകളൊന്നും കാണാൻ കഴിയുന്നില്ല. രാജ്യത്തൊട്ടാകെ പ്രശ്നം നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. മൊബൈലിന് പുറമേ വെബ് പതിപ്പുകളിലും എക്സ് പ്രവർത്തന രഹിതമായി.
എല്ലാ ടാബുകളും ശൂന്യമായ അവസ്ഥയിലാണ്. എന്നാൽ ഉപയോക്താക്കൾക്ക് ട്വീറ്റുകൾ സൃഷ്ടിക്കാനും പോസ്റ്റുചെയ്യാനും കഴിയും. #TwitterDown എന്ന ഹാഷ്ടാഗ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ആഗോള തലത്തിൽ പ്രശ്നം നേരിടുന്നതായാണ് വിവരം. സാങ്കേതിക തകരാറിന് പിന്നിലെന്താണ് കാരണമെന്നത് വ്യക്തമല്ല.