ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. 2019ൽ പാർട്ടിക്കൊപ്പം ചേർന്ന ഒളിമ്പ്യൻ ബോക്സർ വിജേന്ദർ സിംഗ് രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ പുതിയ എക്സ് പോസ്റ്റാണ് ചർച്ചകൾക്ക് വഴി തുറന്നത്. വിജേന്ദർ കോൺഗ്രസിലെത്തിയെങ്കിലും പാർട്ടിയുമായി കൂടുതൽ സഹകരണമൊന്നുമില്ലായിരുന്നു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് തോൽവികളിൽ ദുഃഖത്തിലാണ്ടുപോയ കോൺഗ്രസിന് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അവസാനമായി കോൺഗ്രസിന്റെ ഒരു പൊതുപരിപാടിയിൽ വിജേന്ദർ പ്രത്യക്ഷപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലായിരുന്നു.
ജനസേവനമെന്ന് പ്രഖ്യാപനവുമായി 2019ലാണ് വിജേന്ദർ കോൺഗ്രസിൽ ചേരുന്നതായി അറിയിച്ചത്. 2019ൽ ഡൽഹിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കായിക താരം പരാജയപ്പെട്ടു. എങ്കിലും താരം കോൺഗ്രസിനൊപ്പം തുടരുകയായിരുന്നു. ഇപ്പോൾ രാഷ്‌ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ള കാരണം അവ്യക്തമാണ്.
राजनीति को राम राम भाई 😎
— Vijender Singh (@boxervijender) December 20, 2023
“>