ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. രജൗരി സെക്ടറിലെ താനമന്ദി ഏരിയയിൽ വച്ചായിരുന്നു ആക്രമണം. സൈനികരുമായി പോവുകയായിരുന്ന രണ്ട് വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് മൂന്നരയോടെയായിരുന്നു ആക്രമണം നടന്നത്. സൈന്യം ശക്തമായ രീതിയിൽ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.