ദോഹ: ഖത്തറിലെ വനിതാ ജീവനക്കാരുടെ തൊഴിൽ സമയം കുറക്കാൻ പദ്ധതി. കുട്ടികളുള്ള വനിതാ ജീവനക്കാരുടെ തൊഴിൽ സമയമാണ് കുറക്കാൻ പദ്ധതിയിടുന്നത്. സർക്കാർ ജീവനക്കാർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം 24-ാം തീയതി മുതൽ ജനുവരി നാല് വരെ പുതിയ സമയക്രമീകരണം പ്രാവർത്തികമാക്കും. പുതിയ പദ്ധതി പ്രകാരം ഉച്ചക്ക് 12 മണിക്ക് വനിതാ ജീവനക്കാരുടെ ജോലി അവസാനിക്കും.
സ്ത്രീശാക്തീകരണം നടപ്പിക്കുക, സ്ത്രീകളിലെ ജോലി സമ്മർദ്ദം കുറയ്‌ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തൊഴിൽ സമയം കുറക്കുന്നത് മൂലം ജോലി സംബന്ധമായി എന്തെങ്കിലും ബുദ്ധിമുട്ടികളുണ്ടോ എന്ന് സിവില്‍ സര്‍വിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോ നിരീക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.