തിരുവനന്തപുരം: വിതുര പേപ്പാറയിൽ കരടിയുടെ ആക്രമണം. പേപ്പാറ സ്വദേശി രാജേന്ദ്രനെയാണ് കരടി ആക്രമിച്ചത്. വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ശേഷം വീട്ടിലേയ്‌ക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകിട്ട് 4.30 നായിരുന്നു സംഭവം. വലതു കൈ കരടി കടിച്ചുകീറി. രണ്ട് കൈകൾക്കും പരിക്കേറ്റിട്ടുണ്ട്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാജേന്ദ്രനെ രക്ഷിച്ചത്. തുടർന്ന് നാട്ടുകാർ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















