മലപ്പുറം: വീട്ടമ്മയിൽ നിന്ന കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ.മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിന് പിന്നാലെ ഇയാൾ വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലിയായി 10,000 രൂപയാണ് ആവശ്യപ്പെട്ടത്. വീട്ടമ്മ ഇക്കാര്യം വിജലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘമൊരുക്കിയ കെണിയിലാണ് കൈക്കൂലിക്കാരൻ കുടുങ്ങിയത്.