വാഷിംഗ്ടൺ: ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. കാലിഫോർണിയയിലെ നെവാർക്കിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെയാണ് അപലപിച്ചത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അക്രമികളെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
We condemn the vandalism of Shri Swaminarayan Mandir Hindu Temple in California. We welcome efforts by the Newark Police Department to ensure that those responsible are held accountable.
— State_SCA (@State_SCA) December 23, 2023
ഇന്ന് രാവിലെയാണ് മന്ദിരത്തിന്റെ പുറംചുവരുകളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഖലിസ്ഥാൻ അനുകൂല വാക്യങ്ങളും കാണുന്നത്. ഇതിന് പിന്നാലെ വിദേശകാര്യമന്ത്രി വിഷയത്തിൽ പ്രതികരിച്ച് പ്രസ്താവനയിറക്കി. ഭീകരവാദികൾക്ക് വിദേശ രാജ്യങ്ങളിൽ ഇടം നൽകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരിച്ചത്.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് പുറമെ ക്ഷേത്രഭിത്തിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും മുദ്രാവാക്യങ്ങളുമുണ്ട്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രേവാലയെ കുറിച്ചുള്ള വാക്യങ്ങളും ക്ഷേത്ര മതിലിൽ ഭീകരർ കുറിച്ചു. സംഭവം ഹിന്ദുക്കളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തിയതായും ക്ഷേത്രത്തിൽ പോകുന്നവരെ ഭയപ്പെടുത്താനുമാണ് ഭീകരർ ശ്രമിക്കുന്നതെന്നും ഹിന്ദു അമേരിക്കൻ ഫൗൺണ്ടേഷൻ പറഞ്ഞു.















