ശ്രീനഗർ: ജമ്മുവിൽ നിന്ന് പരമശിവന്റെയും ഇന്ദ്രാണിയുടെയും വിഗ്രഹങ്ങൾ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്. വിഗ്രഹങ്ങൾ 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്നാണ് കണക്കാക്കുന്നത്. ഔദ്യോഗികമായി ലഭ്യമാകുന്ന വിവരമനുസരിച്ച് ജമ്മുവിലെ ഭോർ മേഖലയിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത് . .
ശൈവ വിഗ്രഹത്തിന് 21 ഇഞ്ച് ഉയരവും 40 കിലോഗ്രാം ഭാരവും ഇന്ദ്രാണിയുടെ വിഗ്രഹത്തിന് 28 ഇഞ്ച് ഉയരവും 55 കിലോഗ്രാം ഭാരവുമുണ്ട്. . പുരാവസ്തുവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സംഗീത ശർമ്മയുടെ നേതൃത്വത്തിലെ ടീമാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത്.