പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. ധോണി മായാപുരം പെരുന്തുരുത്തി കളത്തിൽ ഇന്ന് പുലർച്ചെയോടെയാണ് കാട്ടാന ഇറങ്ങിയത്. പ്രദേശത്തെ കൃഷിക്ക് വ്യാപക നാശം വരുത്തിയിട്ടുണ്ട്..
പെരുന്തുരുത്തി കളം സ്വദേശി മോഹനന്റെ നെൽകൃഷിയാണ് ആന നശിപ്പിച്ചത്. കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.















