ഭോപ്പാൽ : ദർഗയ്‌ക്കടുത്ത് നിന്ന് ഹനുമാൻ ക്ഷേത്രം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട ഇസ്ലാമിസ്റ്റുകൾക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി . മദ്ധ്യപ്രദേശിലെ ബുർഹാൻപൂരിലെ ദർഗ-ഇ-ഹക്കിമിയും ഇച്ഛേശ്വർ ഹനുമാൻ ക്ഷേത്രവും തമ്മിലുള്ള ഭൂമി തർക്കത്തിലാണ് പുതിയ വഴിത്തിരിവ്. ദർഗ കമ്മിറ്റി ഭക്തർ ക്ഷേത്രത്തില് പോകുന്നത് തടയുകയും ചെയ്തിരുന്നു . ശനി, ചൊവ്വ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പൂജ നടത്തിയതിന് കമ്മിറ്റി അംഗങ്ങൾക്കെതിരെ ദർഗ കമ്മിറ്റി കേസും നൽകി.
2023 ജൂണിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി ഈ ഭൂമിയിൽ നിന്ന് ക്ഷേത്രം മാറ്റാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഉത്തരവിനെതിരെ ക്ഷേത്ര കമ്മിറ്റി സുപ്രീം കോടതിയിൽ ഹർജി നൽകി. ഇതിൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസ് സിവിൽ കോടതിയിലും നടക്കുന്നുണ്ട്. പുതിയ തീരുമാനമുണ്ടാകുന്നതുവരെ ക്ഷേത്രം മാറ്റില്ല. പൂജയും നടക്കുക. സുപ്രീം കോടതി ഉത്തരവിന്റെ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.















