ന്യൂ ഡൽഹി: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ഇന്ത്യയിലെ അംബാസിഡർ ആയിരുന്ന ഹാൻസ് ഡാനൻബെർഗ് അന്തരിച്ചു;
അദ്ദേഹം 16 വര്ഷം ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ഇന്ത്യയുമായുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിൽ ഏറെ വലിയ പങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി.
“ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ അംബാസഡർ ഹാൻസ് ഡാനൻബെർഗിന്റെ നിര്യാണത്തെക്കുറിച്ചറിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹം ഇന്ത്യയുടെയും വ്യക്തിപരമായി നമ്മിൽ പലരുടെയും അസാധാരണ സുഹൃത്തായിരുന്നു. ന്യൂഡൽഹിയിലെ നയതന്ത്ര സേനയുടെ ഡീനായിരുന്ന അദ്ദേഹത്തിന്റെ കാലാവധി അവർ സ്നേഹപൂർവ്വം ഓർക്കുന്നു. എക്‌സിലെ ഒരു പോസ്റ്റിൽ എസ് ജയശങ്കർ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഡൊമിനിക്കൻ എംബസിയും അദ്ദേഹത്തിന്റെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി.അംബാസഡർ ഹാൻസ് ഡാനൻബെർഗ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ താൽപ്പര്യങ്ങളുടെ മികച്ച സംരക്ഷകനായിരുന്നു എന്ന് വർ അദ്ദേഹത്തെ വിശേഷിപ്പിച്ചു.
അംബാസഡർ ഡാനൻബർഗിന്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബത്തിന് എംബസി ആത്മാർത്ഥമായ ഐക്യദാർഢ്യം അറിയിച്ചു.















