തിരുവനന്തപുരം: കേരളാ രാജ്ഭവനിലെത്തിയ പുതിയ രണ്ട് അതിഥികളെ പരിചയപ്പെടുത്തി അഡിഷണൽ പേഴ്സണൽ അസിസ്റ്റന്റ് ഹരി എസ് കർത്ത. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവച്ചത്. കഴിഞ്ഞ ദിവസം കേരള രാജ് ഭവനിൽ രണ്ട് വിശിഷ്ടാതിഥികൾ എത്തിയെന്നും അവരിപ്പോൾ അന്തേവാസികളാണെന്നും അദ്ദേഹം പറഞ്ഞു.
മാറ്റാരുമല്ല ആ വിശിഷ്ടാതിഥികൾ, നന്ദിനി എന്ന പശുവും നന്ദി എന്ന കിടാവുമാണ് അത്. അവരെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ നേരിട്ട് രാജ് ഭവന്റെ പൂമുഖത്തെത്തി. ഇരുവരെയും പൂമാലയിട്ട് ആനയിച്ചു. വിശപ്പും ദാഹവും മാറ്റി നാമകരണവും നടത്തി. രാജ്ഭവനിലെ പുതി? അന്തേവാസികളുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദക്ഷിണ വൃന്ദവനിൽ നിന്നുമുള്ള പശുക്കളെയാണ് രാജ് ഭവനിലെത്തിച്ചത്. അശ്വിൻ സംപ്ത്കുമാരനാണ് ദക്ഷിണ വൃന്ദവനിന്റെ സ്ഥാപകൻ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കേരള രാജ് ഭവനിൽ കഴിഞ്ഞ ദിവസം രണ്ട് വിശിഷ്ടാതിഥികൾ എത്തി. അവരിപ്പോൾ അവിടെ അന്തേവാസികളായി മാറി. ഒരമ്മയും മകനും. അവരെ സ്വീകരിക്കാൻ സാക്ഷാൽ ആരിഫ് മുഹമ്മദ് ഖാൻ തന്നെ നേരിട്ടിറങ്ങി രാജ് ഭവന്റെ പൂമുഖത്തെത്തി. പൂമാലയിട്ട് അമ്മയെയും മകനെയും ആനയിച്ചു. അവരുടെ വിശപ്പും ദാഹവും മാറ്റി.പുതിയ രാജ് ഭവൻ അന്തേവാസികൾക്ക് അദ്ദേഹം നാമകരണവും നടത്തി. അമ്മയെ നന്ദിനി എന്നും മകനെ നന്ദി എന്നും വിളിച്ചു.