മുംബൈ : അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കൾ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം . ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുക. ബംഗ്ലാവും രത്നഗിരിയിലെ മാമ്പഴത്തോട്ടവും ലേലം ചെയ്യുന്ന വസ്തുക്കളിൽ ഉൾപ്പെടും.
ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടിക്കാണ് മുൻപ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകൾ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ഇത്തരത്തിൽ ലേലം ചെയ്തിരുന്നു.
ഇതിന് മുമ്പും ദാവൂദിന്റെ രത്നഗിരിയിലെ വസ്തുക്കൾ ലേലം ചെയ്തിട്ടുണ്ട്. ഡിസംബറിൽ 1.10 കോടി മൂല്യം വരുന്ന ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ലേലം ചെയ്തത്. 2019ൽ 600 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഫ്ലാറ്റ് 1.80 കോടി രൂപക്ക് ലേലം ചെയ്തിരുന്നു.















