ലക്‌നൗ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 99-ാം ജന്മവാർഷികത്തിൽ പുഷ്പാർച്ഛന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ രാഷ്‌ട്രീയ മൂല്യങ്ങൾ എക്കാലവും ഉയർത്തി പിടിച്ച മുൻ പ്രധാനമന്ത്രി അടൽജി എപ്പോഴും നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
” ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ അടൽ ബിഹാരി വാജ്‌പേയിജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വിനീതമായ ശ്രദ്ധാഞ്ജലികൾ. ഇന്ത്യയുടെ രാഷ്‌ട്രീയ മൂല്യങ്ങൾ ഉയർത്തി പിടിച്ച അദ്ദേഹം നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു’- യോഗി ആദിത്യനാഥ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണമായി ആചരിക്കുന്നതിനായി രാജ്യത്തുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2015-ലാണ് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചത്. ഭാരതാംബയെ സേവിക്കാനായി ജീവിതം മാറ്റിവച്ച വാജ്‌പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപതി മുർമു മറ്റു കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും സദൈവ് അടലിലെത്തി പുഷ്പാർച്ചന നടത്തിയിരുന്നു.















