കരിയർ നശിപ്പിക്കുമെന്ന് മുൻ കാമുകി ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം. ഐപിഎല്ലിൽ സജീവമായ കെ.സി. കരിയപ്പയാണ് പോലീസിന് മുന്നിലെത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് വേണ്ടി കളത്തിലിറങ്ങയിട്ടുണ്ട്.താരത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന യുവതിക്കെതിരെയാണ് പരാതി നൽകിയത്.
കുടക് സ്വദേശിയായ കരിയപ്പ പറയുന്നതനുസരിച്ച് ഇരുവരും പ്രണയത്തിലായിരുന്നു പിന്നീട് യുവതി മയക്കുമരുന്നിനും മദ്യത്തിനും അടിമയായതോടെ പ്രണയം അവസാനിപ്പിച്ചു. എന്നാൽ തനിക്കെതിരെ യുവതി ആത്മഹത്യ ഭീഷണി മുഴക്കിയെന്നുമാണ് താരത്തിന്റ പരാതി. ഇതിൽ അന്വേഷണം നടക്കുകയാണ്. കരിയപ്പയ്‌ക്കെതിരെ യുവതിയും നേരത്തെ പരാതി നൽകിയിട്ടുണ്ട്.
തന്നെ ഗർഭിണിയാക്കിയ കരിയപ്പ നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചെന്നും യുവതി പറയുന്നു. കരിയപ്പ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായും അവർ ആരോപിച്ചു. തനിക്കെതിരെ പരാതി നൽകിയ കരിയപ്പയ്‌ക്കെതിരെ ഏത് അറ്റംവരെയും പോരാടുമെന്നാണ് യുവതി പറയുന്നത്.















