മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പറയുന്ന ചിത്രം ‘മേം അടൽ ഹൂം” പുറത്തിറങ്ങാനിരിക്കെ ക്ഷേത്രത്തിലെത്തി നായകൻ പങ്കജ് ത്രിപാഠി. സിദ്ധിവിനായക ക്ഷേത്രത്തിലാണ് താരമെത്തി പ്രത്യേക പൂജകൾ നടത്തി അനുഗ്രഹം തേടിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരത്തിനൊപ്പമുണ്ടായിരുന്നു. ഡിസംബർ 25ന് മുൻ പ്രധാനമന്ത്രിയുടെ ജന്മദിനം എന്ന നിലയിലും വലിയ പ്രാധാന്യമുണ്ട്. ഗായിക ധ്വനി ബനുശാലിയും ഇവർക്കൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.
രവി ജാഥവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം നിർമ്മാതാവ് സന്ദീപ് സിംഗും അവരുടെ ടീമും പങ്കജിനൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഗാനവും ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു. ജനുവരി 19നാണ് പാൻ ഇന്ത്യൻ ചിത്രം തീയേറ്ററിലെത്തുന്നത്. താരങ്ങൾ ക്ഷേത്രത്തിലെത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.