ന്യൂഡൽഹി: വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് മീഡിയ ഗ്രൂപ്പും ഒരുമിക്കുന്നു. ഇരു കമ്പനികളും ലയന കരാറിൽ ഒപ്പുവച്ചു. റിലയൻസിന് 51 ശതമാനവും ഡിസ്നിക്ക് 49 ശതമാനവുമായിരിക്കും പങ്കാളിത്തം. ലണ്ടനിൽ വച്ച് നേരത്തെ തന്നെ ലയന ചർച്ചകൾ നടന്നിരുന്നു.
നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയകോം 18ന് കീഴിൽ നിരവധി ചാനലുകളാണുള്ളത്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യയെ നിയന്ത്രിക്കാനായി വയകോം 18ന് കീഴിൽ പ്രത്യേക യൂണിറ്റ് തയ്യാറാക്കാനാണ് പദ്ധതി.
150 കോടി രൂപയുടെ മൂലധന നിക്ഷേപത്തിൽ മറ്റൊരു പദ്ധതി നടപ്പിലാക്കാനും ഇരു കമ്പനികളുടെയും പരിഗണനയിലുണ്ട്. ലയനം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മീഡിയ എന്റർടെയ്ൻമെന്റ് കമ്പനിയായി ഇതുമാറും. 2024 ഫ്രെബ്രുവരിയോടെ ലയന നടപടികൾ പൂർത്തിയാകും.