ഹിമാചൽ പ്രദേശിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നത്. അതിസാഹസികവും ഭയാനകവുമായൊരു വീഡിയോയാണ് പുറത്തുവന്നത്. ട്രാഫിക് ജാം മറികടക്കാൻ മഹീന്ദ്രയുടെ ഥാറിൽ ചന്ദ്ര നദി മുറിച്ചുകടക്കുന്നൊരു വിനോദ സഞ്ചാരിയുടെ വീഡിയോ ആയിരുന്നു ഇത്. തിങ്കളാഴ്ച വൈകിട്ടാണ് ഈ വീഡിയോ പുറത്തുവന്നത്. ക്രിസ്മസ് തിരക്ക് ഒഴിവാക്കാനായിരുന്നു സഞ്ചാരിയുടെ സാഹസം.
നദിയിൽ വെള്ളവും ആഴവും കുറവായത് മുതലെടുത്തണ് ഡ്രൈവർ ഈ മാർഗം തിരഞ്ഞെടുത്തത്. പ്രദേശത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്. ഇതോടെ ഹിമാചൽ പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചു. കുല്ലു പോലീസ് ഥാർ ഉടമയ്‌ക്ക് 3500 രൂപയാണ് പിഴയിട്ടത്.
നദിയിലൂടെ ഒരു കുലുക്കവുമില്ലാതെ പോകുന്ന ഥാറിനെ പ്രശംസിക്കാനും ആൾക്കാർ മറന്നില്ല. അയാളുടെ ധൈര്യവും കാറിന്റെ ശേഷിയും പ്രശംസിക്കുന്നവരായിരുന്നു അധികവും. എന്നാൽ ഇത്തരം സാഹസങ്ങൾക്ക് ആരും മുതിരരുതെന്നും അയാൾ വലിയ ശിക്ഷ നൽകണമെന്ന് പറയുന്നവരും കുറവല്ല.
#WATCH | Himachal Pradesh: Challan issued after a video of driving a Thar in Chandra River of Lahaul and Spiti went viral on social media.
SP Mayank Chaudhry said, “Recently, a video went viral in which a Thar is crossing the river Chandra in District Lahaul Spiti. The said… pic.twitter.com/V0a4J1sgxv
— ANI (@ANI) December 25, 2023
“>