ന്യൂയോർക്ക്: ഇന്ത്യയിലും ലോകത്തെമ്പാടും വീർ ബാൽ ദിവസ് ആഘോഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് അമേരിക്കയിലെ സിഖ് സമൂഹം. ചരിത്രപരമായ തീരുമാനമാണ് നരേന്ദ്രമോദി കൈക്കൊണ്ടതെന്ന് യുഎസിലെ സിഖ് പ്രതിനിധി ജസ്പാൽ സിംഗ് പ്രതികരിച്ചു.
വീർ ബാൽ ദിവസിന് പ്രാധാന്യം നൽകുന്നത് വഴി സിഖ് സമൂഹത്തെക്കുറിച്ചും സിഖ് ചരിത്രത്തെക്കുറിച്ചും ജനങ്ങളെ പ്രബുദ്ധരാക്കാൻ സഹായിക്കുമെന്ന് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ കൺവീനർ സത്‌നം സിംഗ് സന്ധു യുഎസിൽ പ്രതികരിച്ചു.
യുഎഇ, ന്യൂസിലാൻഡ്, ഗ്രീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിഖ് സമൂഹവും വീർ ബാൽ ദിവസ് ആഷോച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതാൻ സുപ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏവരും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. എക്‌സിലൂടെയാണ് സിഖ് പ്രതിനിധികൾ ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്.
ശ്രീ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സാഹിബ്‌സാദ ബാബ സൊരാവർസിംഗ്, ബാബ ഫത്തേസിംഗ്, ജുജാർസിംഗ്, അജിത് സിംഗ് എന്നിവരെ ഔറംഗസേബ് കൊലപ്പെടുത്തിയ ദിവസത്തെ സ്മരിക്കുവാനാണ് വീർ ബാൽ ദിവസ് ആചരിക്കുന്നത്.