മംഗളൂരു: പരീക്ഷണയോട്ടം ആരംഭിച്ച് മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ്. ഇന്നലെ വൈകുന്നേരം മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി വന്ദേഭാരത് ഇന്ന് രാവിലെ 8.30-ന് ട്രയൽ റൺ ആരംഭിച്ചു. ഉച്ചയ്‌ക്ക് 1.15-ന് ഗോവയിലെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിലെത്തി.
മഡ്ഗാവിൽ നിന്നും തിരികെ പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 6.30-ഓടെ മംഗളൂരുവിലെത്തും. എംപി നളിൻ കുമാർ കട്ടീൽ, എംഎൽഎ വേദവ്യാസ് കാമത്ത് എന്നിങ്ങനെ നിരവധിയാളുകളുടെ സാന്നിധ്യത്തിലാണ് ട്രയൽ റൺ നടന്നത്.
ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കുന്നതോടെ ഡിസംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് കർമ്മം നിർവഹിക്കും. മംഗളൂരു സെൻട്രലിനും മഡ്ഗാവിനും ഇടയിലാകും സർവീസ്. 30-ന് മംഗളൂരു സെൻട്രലിൽ പുതിയതായി നിർമ്മിച്ച രണ്ട് അധിക പ്ലാറ്റ്ഫോമുകളും ഉദ്ഘാടനം ചെയ്യും.















