പനാജി: നാവികസേനയുടെ യുദ്ധവിമാനമായ മിഗ് 29കെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഗോവയിലെ ദബോലിം വിമാനത്താവളത്തിലെ ടാക്‌സിവേയിൽ വച്ചാണ് വിമാനത്തിന്റെ ടയർ പൊട്ടിത്തറിച്ചത്. വിമാനം ടാക്‌സിവേയിൽ കുടുങ്ങിയെങ്കിലും ആർക്കും പരിക്കില്ല.
സംഭവത്തെ തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരുന്നെങ്കിലും വൈകിട്ടോടെ പ്രവർത്തനം പുനരാരംഭിച്ചു. 11 വിമാനങ്ങളാണ് മിഗ് 29കെയുടെ ടയർ പൊട്ടിത്തറിച്ചതിനെ തുടർന്ന് മോപ്പയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വഴിതിരിച്ച് വിട്ടത്.
ഉച്ചകഴിഞ്ഞ് 3.52 ന് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ടേക്ക് ഓഫുകളും ലാൻഡിംഗുകളും ഇപ്പോൾ സാധാരണഗതിയിലായി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിമാനങ്ങളുടെ ബാക്ക്ലോഗ് ക്ലിയർ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോവ എയർപോർട്ട് ഡയറക്ടർ എസ്വിടി ധനഞ്ജയ റാവു പറഞ്ഞു.















