മകൻ സൊരോവറിന്റെ ജന്മദിനത്തിന് വൈകാരിക കുറിപ്പുമായി ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവാൻ. ഓക്ടോബറിലാണ് ഭാര്യ അയേഷ മുഖർജിയിൽ നിന്ന് ധവാന് കോടതി വിവാഹമോചനം അനുവദിച്ചത്. അയേഷ മുഖർജിയിൽ നിന്ന് ക്രൂരതയും മാനസിക പീഡനങ്ങളും അനുഭവിച്ച ഹർജിക്കാരന് ഇവരിൽ നിന്ന് വിവാഹമോചനത്തിന് അർഹതയുണ്ടെന്ന് നിരീക്ഷച്ചാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.
ഞാൻ നിന്നെ അടുത്ത് കണ്ടിട്ട് ഒരു വർഷമായി. മൂന്നുമാസമായി എന്നെ എല്ലായിടത്തു നിന്നും ബ്ലോക്ക് ചെയ്തു. നിന്റെ ജന്മദിനത്തിന് പങ്കുവയ്‌ക്കുന്നത് എന്റെ കൈയിലുള്ള പഴയ ചിത്രമാണ്. മോനെ ജന്മദിന ആശംസകൾ എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘എനിക്ക് നീയുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിലും, ടെലിപതിയിലൂടെ ഞാൻ സംസാരിക്കുന്നു. നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ്, നീ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും നന്നായി വളരുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പപ്പ എപ്പോഴും നിന്നെ സ്നേഹിച്ചുകൊണ്ട് നിനക്കൊപ്പമുണ്ട്- ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
“>
View this post on Instagram















