ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന് മുന്നിൽ വീണ്ടും കീഴടങ്ങി പാകിസ്താൻ ബാറ്റർ ബാബർ അസം. കമ്മിൻസിന്റെ ഒരു ഇൻസ്വിംഗിംഗ് ഗുഡ് ലെംഗ്ത് ബോളിൽ കുറ്റിത്തെറിച്ചപ്പോൾ അന്തംവിട്ട് നിൽക്കുന്ന ബാബറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഏഴു പന്തിൽ ഒരു റൺസുമായാണ് താരം ഇന്ന് പുറത്തായത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ബാബറിന് പന്ത് കാണാൻ പോലുമായില്ലെന്ന് വീഡിയോയിൽ വ്യക്തം. കുറ്റി തെറിച്ചതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് കുറച്ചുനേരം ആലോചിക്കുന്ന ബാബറിനെയും വീഡിയോയിൽ കാണാം.
മെൽബൺ ടെസ്റ്റിലായിരുന്നു സംഭവം. പെർത്ത് ടെസ്റ്റിലും നിറം മങ്ങിയ ബാബറിനെ കമ്മിൻസ് പുറത്താക്കിയിരുന്നു. ആദ്യ ടെസ്റ്റിൽ 320 റൺസിനാണ് പാകിസ്താൻ തോറ്റത്. ക്യാപ്റ്റൻ സ്ഥാനം രാജിവച്ച ശേഷം ബാബർ കളിക്കുന്ന ആദ്യ പരമ്പരയാണിത്.
UNBELIEVABLE!
Pat Cummins gets rid of Babar Azam again – with another BEAUTY! #OhWhatAFeeling @Toyota_Aus #AUSvPAK pic.twitter.com/iXQ6M7E10l
— cricket.com.au (@cricketcomau) December 27, 2023
“>