പാകിസ്താൻ ക്രിക്കറ്റ് ടീം ഡയറക്ടറുടെ അനാവശ്യ നിയന്ത്രണങ്ങളിൽ താരങ്ങൾക്ക് അതൃപ്തി. പാകിസ്താൻ മാദ്ധ്യമമായ സമാ ടീവിയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. പരിശീലകനും ഡയറക്ടറുമായ മുൻതാരം ഹഫീസിനെതിരെയാണ് താരങ്ങൾ രംഗത്തെത്തിയത്. ഗുരുതരമായ പിഴയടക്കമുള്ള ശിക്ഷകളാണ് താരങ്ങൾക്ക് നൽകുന്നതെന്നാണ് സൂചന.
ഓസ്ട്രേലിയൻ പര്യടനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഏതെങ്കിലും ഒരു താരം ഗ്രൗണ്ടിൽ ഉറങ്ങുന്നതോ അലക്ഷ്യമായോ നിൽക്കുന്നത് കണ്ടാൽ അവർ പിഴയൊടുക്കേണ്ടിവരുമെന്ന് ടീം മീറ്റിംഗിൽ മുഹമ്മദ് ഹഫീസ് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട് .
പൂർണമായും ഉറങ്ങിയിട്ട് എത്തണം. ഒരാളും ഗ്രൗണ്ടിൽ ഉറങ്ങുകയോ ഉറക്കം തൂങ്ങുകയോ ചെയ്യരുത്. അലക്ഷ്യമായി നിൽക്കുകയും ചെയ്യരുത്. നിബന്ധന ലംഘിച്ചാൽ 40,000 രൂപ പിഴയൊടുക്കേണ്ടിവരും- ഹഫീസ് മുന്നറിയിപ്പ് നൽകി.
സീനിയർ ടീമിനെ ഇപ്പോൾ അണ്ടർ 16 ടീമിനെ പോലെയാണ് ഹഫീസ് പരിഗണിക്കുന്നതെന്നാണ് താരങ്ങളുടെ ഇടയിലുള്ള സംസാരം.