കാസർകോട്: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്നയുടെയും മകൾ ഷഹ്‌സ മറിയം ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് തൊട്ടിലിന്റെ കയർ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുകൊടുക്കും.















