പോളിസികൾ പലതരമുണ്ട്..വ്യവസ്ഥകളും ക്ലൈയിമുകളും നൂറായിരവും. ഇംഗ്ലീഷിൽ മാത്രമുള്ള കാര്യങ്ങൾ മനസിലാക്കാൻ സാധാരണക്കാർ പാടുപ്പെടുമ്പോൾ. ചിലർ ഇത് വായിച്ച് നോക്കാൻ തന്നെ താത്പ്പര്യപ്പെടില്ല. ഏജന്റുമാരോ കമ്പനികളോ സെയിൽസ് എക്സിക്യൂട്ടീവോ ഇവരിൽ ആരുടേയെങ്കിലും വാക്ക് കേട്ട് എടുക്കുകയാകും പതിവ്. പിന്നീടാകും പറ്റിയ അമളി തിരിച്ചറിയുന്നത്. അപ്പോൾ അതിൽ കുടുങ്ങിപ്പോവുകയും ചെയ്യും. എന്നാൽ ഇനി ഈ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല.
അടുത്ത വർഷംമുതൽ പുതിയ പരിഷ്കാരങ്ങൾ പോളിസിയുടെ കാര്യത്തിൽ നടപ്പാകും. ഇൻഷുറൻസ് വിവരങ്ങൾ വ്യക്തമാക്കുന്ന കസ്റ്റമർ ഇൻഫെർമേഷൻ ഷീറ്റ് ലളിതമാക്കും.ഇനിമുതൽ പോളിസികളിൽ എന്തിനൊക്കെ കവറേജ് ലഭിക്കും, ലഭിക്കില്ല, ഇതിനുള്ള വ്യവസ്ഥകൾ, വെയിറ്റിംഗ് പീരിയഡ് എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചാകും കസ്റ്റമർക്ക് ലഭ്യമാക്കുക.
ഇൻഷുറൻസ് കമ്പനികളാണ് കസ്റ്റമർ ഇൻഫെർമേഷൻ ഷീറ്റ് നൽകുന്നത്. ഉപയോക്താവ് ആവശ്യപ്പെട്ടാൽ ഇവ പ്രാദേശിക ഭാഷയിൽ നൽകാനുള്ള ചുമതലയും ഇനി മുതൽ കമ്പനിക്കുണ്ടാകും. പുതിയ പരിഷ്കാരം 2024 ജനുവരി ഒന്നുമുതലാകും നടപ്പിലാകുക.