ഓസ്ട്രേലിയയും പാകിസ്താനും ഏറ്റമുട്ടുന്ന ഏറ്റമുട്ടുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് ആവേശകരമായ ഒരു അന്ത്യത്തിലേക്കാണ് പോകുന്നത്. ഇതിനിടെ അതിലും ആവേശമുള്ള മറ്റൊരു സംഭവമാണ് വൈറലാവുന്നത്. പാകിസ്താൻ ബൗളർ ഹസൻ അലിയുടെ ഡാൻസാണ് എം.സി.ജിയിലെ മൂന്നാം ദിവസത്തെ ആകർഷണം. ബൗണ്ടറിയിൽ നിന്ന താരം ആവേശത്തിൽ ചുവട് വയ്ക്കുന്നതും പിന്നിലെ ഗ്യാലറിയിലുണ്ടായിരുന്ന ആരാധകർ ഇത് ഏറ്റുപിടിച്ച് താരത്തിനൊപ്പം ഡാൻസ് കളിക്കുന്നതുമാണ് വീഡിയോ.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിന്റെ 53 ഓവറിലായിരുന്നു വൈറൽ ഡാൻസ്. ഇതിന് പിന്നാലെ ആരാധകർക്ക് ഓട്ടോഗ്രാഫ് ഹസൻ അലി തയാറായി. ആദ്യ ഇന്നിംഗ്സിൽ 24 ഓവർ എറിഞ്ഞ ഹസൻ അലി രണ്ടുവിക്കറ്റാണ് എടുത്തത്. ഡാൻസിന്റെ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി. ട്വീറ്ററിൽ ക്രിക്കറ്റ് ഓസ്ട്രേലിയയാണ് വീഡിയോ പങ്കുവച്ചത്.
Get your body moving with Hasan Ali! #AUSvPAK pic.twitter.com/8Y0ltpInXx
— cricket.com.au (@cricketcomau) December 28, 2023
“>