അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി രാജ്യമൊട്ടാകെ കാത്തിരിക്കുകയാണ്. നിരവധി സവിശേഷതകൾ നിറഞ്ഞൊരു ദിനമായിരിക്കും പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസവും അതിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളും. ഇതിനായി നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് സംഭാവനങ്ങൾ അർപ്പിക്കുന്നത്. അഹമ്മദാബാദിൽ നിന്നുള്ള ഒരു സംഘം നൽകുന്ന കൂറ്റൻ ഡ്രമ്മും അതിന്റെ സവിശേഷതകളുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിച്ചത്.
ഓൾ ഇന്ത്യ ദഗ്ബർ സമാജാണ് ഡ്രം സമർപ്പിക്കുന്നത്. 450 കിലോ ഭാരമുള്ള ഡ്രം ക്ഷേത്രത്തിലെത്തിക്കാൻ പ്രത്യേക രഥവും ഒരുക്കിയിട്ടുണ്ട്. ഇതിന് 700 കിലോ ഭാരമാണുള്ളത്. ജനുവരി 15-ന് ഡ്രം അയോദ്ധ്യയിൽ എത്തിക്കുമെന്നാണ് സംഘടനക്കാർ പറയുന്നത്. ഡ്രമ്മിന്റെ പുറംഭാഗത്ത് ചെമ്പ് തകിടുകൾ ഘടിപ്പിച്ചിട്ടുണ്ട് സ്വർണ്ണവും വെള്ളിയും ഡ്രം നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്വർണ്ണവും വെള്ളിയും ഡ്രം നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഡ്രം ആയിരത്തിലധികം വർഷത്തോളം നശിക്കില്ലെന്നും സംഘടന പ്രതിനിധികളായ അംബലാൽ ദഗ്ബറും ദീപക്കും പറയുന്നു. രണ്ടരമാസമെടുത്താണ് കൂറ്റൻ ഡ്രമ്മിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടരമാസമെടുത്താണ് ഭീമാകാരമായ ഈ ഡ്രമ്മിന്റെ പണികൾ പൂർത്തിയാക്കിയത്.
ഡ്രം വഹിക്കാനുള്ള രഥം അഹമ്മദാബാദിലെ ദ്ര്യാപൂരിലേക്ക് അടുത്ത് ആഴ്ച എത്തും. ജനുവരി 8-ന് അഹമ്മദാബാദിൽ നിന്നും ഡ്രം വഹിച്ചുള്ള സംഘത്തിന്റെ യാത്ര ആരംഭിക്കും. ദരിയാപൂർ നിന്നും അയോദ്ധ്യവരെയുള്ള യാത്രക്കിടയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനും ദഗ്ബർ സമാജ് പദ്ധതിയിടുന്നുണ്ട്.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾക്കാണ് സർക്കാർ പദ്ധതിയിടുന്നത്. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ രാമായണം, രാമചരിതമാനസ്, ഹനുമാൻ ചാലിസ എന്നിവ തുടർച്ചയായി പാരായണം ചെയ്യും. വിവിധ സങ്കീർത്തന ട്രൂപ്പുകളാകും ഓരോ ദിവസവും പാരായണം നടത്തുക. മകരസംക്രാന്തി മുതൽ രാമക്ഷേത്രം ഉദ്ഘാടനം വരെ ഭജനകളും സുന്ദരകാണ്ഡവും അഖണ്ഡ രാമായണവും തുടർച്ചയായി പാരായണം ചെയ്യും. ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ ചടങ്ങ്.















