തിരുവനന്തപുരം: മദ്യപിച്ച് നടുറോഡിൽ കിടന്ന് അസഭ്യവർഷം പറഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി. യൂത്ത് കോൺഗ്രസ് ഔട്ട്‍റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് അജീഷിനെതിരെയാണ് പരാതി. നെടുമങ്ങാട്-കരിപ്പൂര് റോഡിലാണ് സംഭവം. വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
വാഹനത്തിൽ പോകുകയായിരുന്ന സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും തടഞ്ഞ് വച്ച് അജീഷ് അസഭ്യം പറഞ്ഞിരുന്നു . ഇതിനെ തുടർന്നാണ് സൈനികൻ പോലീസിൽ പരാതി നൽകിയത്. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഇയാൾ പൊതുനിരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
അജീഷിനെതിരെ ജോലി വാഗ്ദാനം ചെ്യത് പണം തട്ടിയെന്ന ആരോപണവും നിലനിൽക്കുന്നതായി പോലീസ് പറഞ്ഞു.















