ന്യൂഡൽഹി; ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെയടക്കം വഞ്ചിച്ച് കോടികൾ തട്ടിയ മുൻ ആഭ്യന്തര ക്രിക്കറ്റ് താരം അറസ്റ്റിൽ. 1.63 കോടി രൂപയാണ് ഇന്ത്യൻ താരത്തെ കബളിപ്പിച്ച് നേടിയത്. അണ്ടർ 19 വിഭാഗത്തിൽ ഹരിയാനയ്‌ക്ക് കളിച്ച മൃണാങ്ക് സിങ്ങിനെയാണ് പോലീസ് പിടികൂടിയത്. ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് 25-കാരനെതിരെ ചുമത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുകളിൽ ഐപിഎൽ താരം എന്ന പേരിൽ മുറിയെടുത്ത് ദിവസങ്ങളോളം താമസിക്കുകയും അതിഥികളെ സത്കരിക്കുകയും ചെയ്യുന്ന ഇയാൾ പണം നൽകാതെ മുങ്ങുന്നതാണ് രീതി.
2022-ൽ ഡൽഹി താജ് ഹോട്ടലിൽ മുറിയെടുത്തു താമസിച്ച മൃണാങ്ക് പണം നൽകാതെ മുങ്ങിയെന്ന പരാതിയിലാണ് നിലവിലെ അറസ്റ്റ്. 7 ദിവസം ഹോട്ടലിൽ താമസിച്ചതിന്റെ വാടക 5, 53,362 രൂപയാണ് നൽകാനുണ്ടായിരുന്നത്. ആഡിഡാസ് പണം നൽകുമെന്നായിരുന്നു ഇവരെ വിശ്വസിപ്പിച്ചിരുന്നത്.രാജ്യാന്തര സ്പോർട്സ് ബ്രാൻഡുകളുടെ അംബാസഡർ, ക്രിക്കറ്റ് താരങ്ങളുടെ അടുത്ത സുഹൃത്തെന്നും ഇയാൾ അധികൃതരെ വിശ്വസിപ്പിച്ചിരുന്നു. രണ്ടുലക്ഷം നൽകിയെന്ന വ്യാജ രേഖയും ഇയാൾ ഹോട്ടൽ അധികൃതരെ കാട്ടി. വിദേശത്ത് കടക്കാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ പറ്റിച്ചത് കർണാടകയിൽ നിന്നുള്ള ഐപിഎസുകാരൻ എന്നു പറഞ്ഞാണ്.
2020-21 കാലഘട്ടത്തിലാണ് ഇയാൾ ഋഷഭിനെ പറ്റിച്ച് പണം തട്ടിയത്. കാബ് ഡ്രൈവർമാർ,യുവതികൾ,ബാറുകൾ, റെസ്റ്റോറന്റുകളഅ തുടങ്ങിയവയാണ് ഇയാളുടെ പ്രധാന ഇരകൾ.ആഢംബര ജീവിതമാണ് നയിക്കുന്ന ഇയാളെ 40,000 പേർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ട്.ക്രിസ്മസ് ദിനത്തിൽ ഹോങ്കോംഗിലേക്ക് പോകാനായി ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. എംബിഎ ബിരുദാരിയാണ് ഇയാൾ വീട്ടുകാരുമായി ബന്ധമൊന്നുമില്ലാത്ത വിരുതനെ രണ്ടുദിവസം പോലീസ് കസ്റ്റഡിൽ വിട്ടു.
View this post on Instagram
“>
View this post on Instagram















