അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് അയോദ്ധ്യ. ക്ഷേത്രത്തിൽ മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കും. 16 മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയ 7 ദിവസത്തെ കാര്യപരിപാടികൾ ചുവടെ..
ജനുവരി 16:
ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച കാർമ്മികരുടെ നേതൃത്വത്തിൽ കർമ്മങ്ങൾ, ദശവിധ സ്‌നാനം(പത്തുകുളി), വിഷ്ണു ആരാധന, ഗോദാനം എന്നീ ചടങ്ങുകൾ അന്നേദിവസം സരയൂ തീരത്ത് നടക്കും.
ജനുവരി 17:
വിഗ്രഹ ഘോഷയാത്ര 17ന് ക്ഷേത്രത്തിൽ എത്തും. അതോടെപ്പം സരയൂ നദിയിൽ നിന്നുള്ള ജലവുമായി ഭക്തരുമെത്തും.
ജനുവരി 18:
ഗണേശ അംബികാ പൂജ, വരുണ പൂജ, മാത്രിക പൂജാ,വാസ്തു പൂജ എന്നിവ നടക്കും
ജനുവരി 19:
അഗ്നി സ്ഥാപനം, നവഗ്രഹ സ്ഥാപനം, ഹവനം എന്നീ കാര്യങ്ങളാണ് 19ന് നടക്കുക
ജനുവരി 20:
ശ്രീകോവിൽ സരയൂ തീർത്ഥത്താൽ ശുചിയാക്കിയ ശേഷം വാസ്തു ശാന്തി പൂജയും, അന്നാധിവാസും നടക്കും
ജനുവരി 21:
125 കലശങ്ങളിലെ ജലം ഉപയോഗിച്ചുള്ള ദിവ്യസ്‌നാനത്തിന് ശേഷം ശയാധിവാസ് നടത്തും.
ജനുവരി 22:
രാവിലെ പൂജയ്‌ക്ക് ശേഷം ഉച്ചയ്‌ക്ക് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള മുഹൂർത്തത്തിൽ രാംലല്ലയുടെ പ്രതിഷ്ഠ നടക്കും.