കണ്ണൂർ: ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവ് ആസിഫ് പോലീസ് പിടിയിൽ. പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് 20-കാരനായ ആസിഫ്. കാഞ്ഞങ്ങാട് ഗട്ടൻവളവ് സ്വദേശിയാണ് ഇയാൾ. റെയിൽവേ ട്രാക്കിലൂടെ ഓടിയ പ്രതിയെ അതി സാഹസികമായാണ് പോലീസ് പിടികൂടിയത്.
കാപ്പ ചുമത്തപ്പെട്ട ആസിഫ് തൃശൂരിലെ അതിസുരക്ഷ ജയിലായിരുന്നു . ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് ഈ മാസം 16ന് പുറത്തിറങ്ങിയ ആസിഫ് രണ്ട് വീടുകളിൽ കവർച്ച നടത്തി. ശനിയാഴ്ച പാപ്പിനശ്ശേരിയിൽ നിന്ന് 11 പവനും ഞായറാഴ്ച പള്ളിക്കുന്നിലെ റിട്ടെയേഡ് മാനേജറുടെ വീട്ടിൽ നിന്ന് 19 പവനും മോഷ്ടിച്ചു. സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളമാണ് പ്രതിയിലേക്ക് പോലീസിനെ നയിച്ചത്.















