അയോദ്ധ്യയിലെ രാമക്ഷേത്രം പ്രാണപ്രതിഷ്ഠ്ക്ക് മുൻപേ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ്. രാമക്ഷേത്രത്തിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ ഓരോ വീടുകളിലും ചേക്കേറിയിട്ടുണ്ട്. 3 ഡി പകർപ്പുകളുടെയും വിൽപ്പനയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇത് നിർമ്മിക്കുന്നവർ പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ രാമക്ഷേത്രത്തിന്റെ പകർപ്പുകളുടെ ആവശ്യം 100 ശതമാനത്തിലധികം വർദ്ധിച്ചുവെന്നാണ് 3 ഡി പ്രിന്റിംഗിൽ വിദഗ്ധനായ രാഹുൽ മഹാജൻ പറയുന്നത്.
വിപണിയിൽ രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ അധികമെന്നാണ് രാഹുൽ മഹാജൻ പറയുന്നത്. അതിനാൽ, താൻ രാമക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് കൂടുതലായി ചെയ്യുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. തനിക്ക് ഓൺലൈനായും ഓഫ് ലൈനായും നിരവധി ഓർഡറുകൾ വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത നാഗര ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ് . ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരവും 392 തൂണുകളും 44 കവാടങ്ങളുമുള്ളതായിരിക്കും. രാമക്ഷേത്ര സമുച്ചയത്തിന് ലിഫ്റ്റ് സൗകര്യവും പ്രവേശന കവാടത്തിൽ രണ്ട് റാമ്പുകളും ഉണ്ടായിരിക്കും. അയോദ്ധ്യയിലെ കുബേർ തിലയിൽ ജടായുവിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.















