തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ പ്രത്യേക സുരക്ഷ സംവിധാനമൊരുക്കി പോലീസ്. മാനവീയം വീഥിയിലെത്തുന്നവരുടെയെല്ലാം വീഡിയോ ചിത്രീകരിക്കാനാണ് തീരുമാനം. വീഥിയിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും എല്ലവരെയും പോലീസ് പരിശോധിക്കും.
വീഥിയിയുടെ ഇരുവശത്തും ബാരിക്കേഡുകളും സ്ഥാപിക്കും. അശ്രദ്ധയോടും മദ്യപിച്ചും ഓടിക്കുന്ന വാഹനങ്ങളെല്ലാം പിടിച്ചെടുക്കും. ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ മാനവീയംവീഥിയിൽ ചേരിതിരിഞ്ഞുള്ള സംഘട്ടനങ്ങൾ പതിവായിരിക്കുകയാണ്. ഇതിനാലാണ് കർശന പരിശോധനയും സുരക്ഷയും പോലീസ് ഒരുക്കുന്നത്.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാനവീയത്ത് എത്തിയവർ സംഘർഷങ്ങളുണ്ടാക്കിയിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാർ പോലീസുമായും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എഎസ്‌ഐ അടക്കമുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.















