ലക്‌നൗ: അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 15 കിലോമീറ്റർ നീണ്ട റോഡ് ഷോയിൽ പങ്കെടുത്ത അദ്ദേഹം അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷനും പുതിയ അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയർപോർട്ട് ഉദ്ഘാടനം ചെയ്തത്.
#WATCH | PM Narendra Modi inaugurates Maharishi Valmiki International Airport Ayodhya Dham, in Ayodhya, Uttar Pradesh
Phase 1 of the airport has been developed at a cost of more than Rs 1450 crore. The airport’s terminal building will have an area of 6500 sqm, equipped to serve… pic.twitter.com/zB4t0vfmjj
— ANI (@ANI) December 30, 2023
1450 കോടി രൂപ ചെലവിലാണ് എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവള നിർമ്മാണത്തിന്റെ ഒന്നാം ഘട്ടമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. 6,500 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്. കഴിഞ്ഞ ഏപ്രിലിൽ യുപി സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ചായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. എയർപോർട്ടിനായി 821 ഏക്കർ ഭൂമി യുപി സർക്കാർ വിട്ടുനൽകി. നിലവിൽ 2,200 മീറ്റർ നീളത്തിലാണ് റൺവേ നിർമ്മിച്ചിരിക്കുന്നത്. എ-321 ടൈപ്പ് എയർക്രാഫ്റ്റുകൾക്ക് ഇത് അനുയോജ്യമാണ്.
വിമാനത്താവളം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി അയോദ്ധ്യയിലെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനൊപ്പം 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവ്വഹിക്കും.
#WATCH | Prime Minister Narendra Modi participates in a public programme in Ayodhya, Uttar Pradesh.
The PM will inaugurate, dedicate to the nation and lay the foundation stone of multiple development projects worth more than Rs 15,700 crore in the state. pic.twitter.com/BxnVrZGNv3
— ANI (@ANI) December 30, 2023