പത്തനംതിട്ട: ഓർത്തഡോക്‌സ് സഭാ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ ഉൾപ്പടെയുള്ളവർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. എൻഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമത്തിൽ വച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. കേന്ദ്രസഹമന്ത്രി വി മുരളീധരനാണ് സംഗമം ഉദ്ഘാടനം ചെയതത്. 47 ക്രൈസ്തവ കുടുംബങ്ങളും ബിജെപി അംഗത്വം സ്വീകരിച്ചു.















