ഇടുക്കി: പരാതിക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് എസ്ഐമാരെയാണ് സസ്പെൻഡ് ചെയ്തത്. എസ്‍ഐ ബിജു പി ജോർജ്, സാലി പി, ബഷീര്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പരാതിയുമായി സ്റ്റേഷനിലെത്തിയവരിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുകയായിരുന്നു. പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയത് കണ്ടതിനെ തുടർന്നാണ് മൂന്ന് ഉദ്യോഗസസ്ഥരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയുടേതാണ് നടപടി.