മലപ്പുറം: തിരൂരങ്ങാടി ജോയിൻ ആർടി ഓഫീസിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ മിന്നൽ പരിശോധന. സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാൾ ഓഫീസിൽ ജോലി ചെയ്യുന്നുവെന്ന വാർത്ത പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിലുള്ള ജീവനക്കാരുടെ ലോഗിൻ ഐഡിയും പാസ്വേർഡും ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് പ്രതി പ്രവർത്തിച്ചത്. ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാൾക്ക് ശമ്പളം നൽകിയിരുന്നത്.
വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഗതാഗത കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ട്രാൻസ്ഫർ കമ്മീഷണറുടെ നേതൃത്വത്തിലും ഉടൻ പരിശോധന നടന്നേക്കും.















