കാലുകുത്താൻ സമ്മതിക്കാത്ത ഗ്രഹം; 146 ചന്ദ്രന്മാരുള്ള ശനിയിലേക്ക് പ്രവേശനം അസാധ്യം; കാരണമിത്..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കാലുകുത്താൻ സമ്മതിക്കാത്ത ഗ്രഹം; 146 ചന്ദ്രന്മാരുള്ള ശനിയിലേക്ക് പ്രവേശനം അസാധ്യം; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 01:45 pm IST
FacebookTwitterWhatsAppTelegram

പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്ര ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ നാം ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നെങ്കിലും അവിടെ മനുഷ്യവാസം സാധ്യമാകുമോയെന്ന് കണ്ടെത്താനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്. ഒപ്പം ഭൂമിയുടെ അയൽഗ്രഹങ്ങളെക്കുറിച്ചും വേണ്ടുവോളം പര്യവേഷണം നാം നടത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ വാതകഭീമനായ ശനിക്ക് വലിയൊരു പ്രത്യേകതയുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹമായ ശനിയിലേക്ക് പ്രവേശിച്ച് പഠനം നടത്താൻ സാധിക്കില്ലെന്നാണ് കണ്ടെത്തൽ. കാരണം ശനിയെന്ന ഗ്രഹത്തിൽ ‘ലാൻഡ്’ ചെയ്യാൻ കഴിയില്ല. എന്തുകൊണ്ടാണെന്ന് നോക്കാം..

സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹമാണ് ശനി. വാതകഭീമനാണെന്നതിനാൽ ഇവിടേക്ക് കാലുകുത്താൻ ഒരു വസ്തുവിനും കഴിയില്ല. ശനി എന്ന ഗ്രഹത്തിൽ മുഴുവനും ഹൈഡ്രജനും ഹീലിയവുമാണ് നിറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ജലാംശവും അമോണിയയും മീഥൈനും കലർന്നിരിക്കുന്നു. ശനിയുടെ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ കടുത്ത സമ്മർദ്ദം മൂലം ഈ വാതകങ്ങൾ ദ്രാവകരൂപത്തിലാകും. അതായത് സമ്മർദ്ദവും താപനിലയും അനുകൂലമല്ലെന്ന് സാരം.

ഭൂമിയുടെ അന്തരീക്ഷ സമ്മർദ്ദവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, ഇവിടെ 1 bar എന്നത് ശനിയിൽ 1 മില്യൺ bar ആണ്. അതിനാൽ ശനിയിലേക്ക് ഒരു മനുഷ്യൻ പ്രവേശിച്ചാൽ തിളച്ചുമറിയുന്ന അവസ്ഥയ്‌ക്ക് തുല്യമായിരിക്കും.

ഭൂമിയേക്കാൾ ഒമ്പത് മടങ്ങ് വലിപ്പമുള്ള വ്യാസാർദ്ധമാണ് ശനിക്കുള്ളത്. 58,232 കിലോമീറ്ററാണ് വ്യാസാർദ്ധം. ഇവിടുത്തെ ഒരു ദിനം 10.7 മണിക്കൂർ മാത്രമാണ്. സൂര്യനെ ഒരു തവണ വലംവയ്‌ക്കാൻ 29.4 ഭൗമവർഷങ്ങളെടുക്കുകയും ചെയ്യും. ഭൂമിക്ക് ഒരു ചന്ദ്രൻ മാത്രമേ ഉപഗ്രഹമായുള്ളൂവെങ്കിൽ ശനിക്ക് 146 ചന്ദ്രന്മാരുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇനിയുമേറെ ഉപഗ്രഹങ്ങളെ തിരിച്ചറിയാനുണ്ടെന്ന് നാസ പറയുന്നു.

ഇപ്പോഴും വലിയ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് പ്രപഞ്ചം. മനുഷ്യൻ കണ്ടെത്തിയ രഹസ്യങ്ങളുടെ എത്രയോ ഇരട്ടി വസ്തുതകൾ ഇനിയും അവിടെ മറഞ്ഞിരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അനവധി ചോദ്യങ്ങൾക്കുത്തരം ഇപ്പോഴും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല. എങ്കിലും സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ഉപഗ്രഹങ്ങളെക്കുറിച്ചും ആഴത്തിൽ അറിയാനുള്ള ശ്രമം ജ്യോതിശാസ്ത്രജ്ഞർ തുടരുകയാണ്.

Tags: solar systemplanetSATURN
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies